Non ti piace? Non importa! Puoi restituircelo entro 30 giorni
Non puoi sbagliarti con un buono regalo. Con il buono regalo, il destinatario può scegliere qualsiasi prodotto della nostra offerta.
30 giorni per il reso
ഏബ്രഹാമിന്റെ അഞ്ചാം സുവിശേഷം
മൗനത്തിന്റെയും പുഞ്ചിരിയുടെയും, ആകുലതയുടെയും ഹൃദയം തകരുന്ന വേദനയുടെയും ഭാഷ - അതിനെ മനസ്സിലാക്കുക എളുപ്പമല്ല. മൗനം പലപ്പോഴും നൂറുകണക്കിന് അർത്ഥങ്ങളുടെ സങ്കേതമാക്കും; മ്ലാനമായൊരു മുഖം പറയാതെ പറയുന്ന അനവധി അനുഭവങ്ങളുടെ സമാഹാരമായിരിക്കും. കണ്ണുകളുടെ നിശ്ശബ്ദതയിൽ പോലും ഒരാളുടെ ഉള്ളം മുഴുവൻ വെളിപ്പെടുത്തുന്ന കഥകൾ ഒളിഞ്ഞിരിക്കും. നോട്ടങ്ങളും ഭാവങ്ങളും ഒരിക്കലും കേൾക്കാത്ത ഗംഭീര സന്ദേശങ്ങൾ നൽകും.
അഞ്ചാം സുവിശേഷം - ഇതു ചില മൗനങ്ങളുടെ രഹസ്യം തിരയുന്നൊരു പരിശ്രമമാണ്.
ഇത് ആകുലതയുടെ ആഴങ്ങളിലേക്ക് ഇറങ്ങി,
നെടുവീർപ്പുകളുടെ വിറയാർന്ന ശബ്ദത്തെ കേൾക്കുകയും,
വേദനയുടെ കഠിന ഞരക്കങ്ങളെ വാക്കുകളാക്കുകയും,
കണ്ണുനീരിന്റെ ഉത്ഭവങ്ങളെ അന്വേഷിക്കുകയും ചെയ്യുന്നു.
ക്രിസ്തുവിന്റെയും അപ്പോസ്തലന്മാരുടെയും, അവരുടെ കാലഘട്ടത്തിലെ സാധാരണ ജനങ്ങളുടേയും വഴികളിലൂടെ വീണ്ടും നടന്ന്, അവരുടെ ഹൃദയഭാവങ്ങളെയും വേദനകളെയും സന്തോഷങ്ങളെയും തൂലികയിൽ പിടിച്ചു വരയ്ക്കാൻ ശ്രമിക്കുന്ന ഒരു ആത്മീയസാഹിത്യസൃഷ്ടിയാണ് ഈ പുസ്തകം - അഞ്ചാം സുവിശേഷം.
മൗനത്തിന്റെ ഭാഷ, കണ്ണുനീരിന്റെ അർത്ഥം , വേദനയുടെ നെടുവീർപ്പ്.
ഓരോ താളും ക്രിസ്തുവിന്റെയും അവന്റെ കാലഘട്ടത്തിന്റെയും അനുഭവങ്ങളിൽ പങ്കാളിയാകുന്നൊരു ആത്മീയ യാത്രയാണ്.
വായനക്കാരനെ ചരിത്രം കേൾപ്പിക്കുന്നതിൽ ഒതുങ്ങാതെ, അത് വീണ്ടും ജീവിപ്പിക്കുന്ന അപൂർവ ഗ്രന്ഥം.
Ciao! Sono Libroamiko, il tuo consulente di libri.
Come posso aiutarti?